“എന്റെ സിനിമകള്‍ കാണാറില്ല…, പക്ഷേ മമ്മൂട്ടിയുടെ ആ സിനിമ 20 തവണ എങ്കിലും കണ്ടിട്ടുണ്ടാകും”

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ച് എത്തിയത്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി മലയാള സിനിമയിലേയ്ക്ക് തിരിച്ചെ ത്തിയത്.

ഈ സാഹചര്യത്തില്‍ പഴയകാല ചിത്രങ്ങള്‍ ടിവിയില്‍ കാണുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താന്‍ അഭിനയിച്ച പഴയ ചിത്രങ്ങള്‍ ടിവിയില്‍ വരുമ്പോള്‍ കാണാറില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. പഴയകാല മലയാള ചിത്രങ്ങള്‍ കാണാറില്ലെങ്കിലും പഴയ തമിഴ്, ഹിന്ദി സിനിമകള്‍ കാണാറുണ്ടെന്ന് താരം പറയുന്നു.

ടിവിയില്‍ വരുമ്പോള്‍ കൂടുതല്‍ കാണാറുള്ള സിനിമ രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ആണെന്നും ഇപ്പോള്‍ തന്നെ ഒരു 20 തവണയെങ്കിലും ആ ചിത്രം കണ്ടിട്ടുണ്ടാകും എന്നുമാണ് അദ്ദേഹം പറയുന്നത്. അതൊരു സിനിമയാണെന്ന് തോന്നില്ലെന്നും സംഭവങ്ങള്‍ കണ്മുന്നില്‍ നടക്കുന്നത് പോലെയാണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നതെന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ ജയസൂര്യ അഭിനയിച്ച കോക്ടെയ്ല്‍ എന്ന ചിത്രവും അഞ്ചോളം പ്രാവശ്യം കണ്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular