ജോലിഭാരം കൂടുതലാണ് , വിരമിക്കലിനെക്കുറിച്ച് കോഹ്‌ലി

ജോലിഭാരം കൂടുതലാണെന്ന വാദം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മൂന്നു വര്‍ഷം കൂടി മൂന്നു ഫോര്‍മാറ്റിലും കളിക്കാനാണ് തീരുമാനം, ഭാവികാര്യങ്ങള്‍ അതിനുശേഷം തീരുമാനിക്കുമെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അമിത ജോലിഭാരത്തേക്കുറിച്ച് മുന്‍പു പലതവണ തുറന്നടിച്ചിട്ടുള്ള കോലി, അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദിന, ട്വന്റി20 ലോകകപ്പുകള്‍ നേടുകയാണ് ലക്ഷ്യം., അതിനുശേഷം ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍നിന്ന് പിന്‍മാറുന്ന കാര്യം പരിഗണിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2021ലെ ട്വന്റി20 ലോകകപ്പിനുശേഷം ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് കോലി നിലപാട് വ്യക്തമാക്കിയത്.

ചടുലമായ മൂന്ന് വര്‍ഷങ്ങള്‍ കൂടി ഞാന്‍ സജീവമായി കളത്തിലുണ്ടാകും. അതിനുശേഷം നമ്മള്‍ വീണ്ടും സംസാരിക്കുമ്പോള്‍ ചില വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാം’ – കോലിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസീലന്‍ഡിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകാനിരിക്കെയാണ് കോലി മാധ്യമങ്ങളെ കണ്ടത്. ജോലിഭാരവും മടുപ്പും ഇന്ത്യന്‍ ക്രിക്കറ്റില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണെന്ന നിലപാട് കോലി ആവര്‍ത്തിക്കുകയും ചെയ്തു. ‘ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് ഒരു കാരണവശാലും ഒളിച്ചോടാനാകില്ല. വര്‍ഷത്തില്‍ 300 ദിവസവും കളിക്കുന്നത് പതിവായിട്ട് ഏതാണ്ട് എട്ടു വര്‍ഷമായി. ഇതില്‍ നീണ്ട യാത്രകളും കഠിന പരിശീലനങ്ങളും ഉള്‍പ്പെടുന്നു. മടുപ്പും ജോലിഭാരവും തീര്‍ച്ചയായും എന്നെ ബാധിക്കുന്നുണ്ട്’ – കോലി പറഞ്ഞു.

കളത്തില്‍ സജീവമാകുമ്പോഴും ഇടയ്ക്കിടെ വിശ്രമം ലഭിക്കുന്നത് സഹായകരമാണെന്നും കോലി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം 31–ാം വയസ്സിലേക്ക് കാലൂന്നാനിരിക്കെയാണ് ജോലിഭാരം ഏറുന്നുവെന്ന പരാതി കോലി ആവര്‍ത്തിച്ചത്. ‘ടീമിനെ നയിക്കുകയെന്നത് അത്ര ലഘുവായ കാര്യമല്ല. പരിശീലനത്തിലെ കാഠിന്യവും വലുതാണ്. രണ്ടും ജോലിഭാരം കൂട്ടുന്ന ഘടകങ്ങളാണ്. ഇടയ്ക്കിടെ വിശ്രമം അനുവദിക്കുന്നത് വളരെയധികം ആശ്വാസപ്രദമാണ്’ – കഗോലി പറഞ്ഞു.

’34–35 വയസ്സാകുമ്പോള്‍ ഇത്രയും ഭാരം താങ്ങാന്‍ എനിക്കാകുമോ എന്ന കാര്യം സംശയമാണ്. അങ്ങനെയെങ്കില്‍ അന്ന് തികച്ചും വ്യത്യസ്തമായ ഒരു സംഭാഷമാകും നമുക്കിടയില്‍ നടക്കുക. രണ്ടു മൂന്നു വര്‍ഷത്തേക്ക് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് എന്റെ അനുമാനം’ – കോലി പറഞ്ഞു.

2023ലെ ഏകദിന ലോകകപ്പ് വരെ തന്റെ സാന്നിധ്യവും പ്രകടനവും ടീമിനെ സംബന്ധിച്ച് സുപ്രധാനമാണെന്ന് കോലി ചൂണ്ടിക്കാട്ടി. ‘ഇപ്പോഴത്തെ മികവോടെ ഏതാനും വര്‍ഷം കൂടി എനിക്കു തുടരാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത 2–3 വര്‍ഷത്തേക്ക് എന്റെ പ്രകടനം ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. 5–6 വര്‍ഷം മുന്‍പ് ഇന്ത്യന്‍ ടീം കടന്നുപോയ തലമുറ മാറ്റം കുറച്ചുകൂടി അനായാസമാക്കാന്‍ അത് സഹായിക്കും – കോലി പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular