നിങ്ങളുടെ പങ്കാളിക്ക് സെക്‌സില്‍ താല്‍പര്യക്കുറവുണ്ടോ… കാരണം ഇതാണ്.

ദാമ്പത്യജീവിതത്തില്‍ ലൈംഗികതയുടെ പങ്ക് ചെറുതല്ല. എന്നാല്‍ സെക്‌സില്‍ തീരെ താല്‍പര്യം തോന്നുന്നില്ലെന്ന് ചില സ്ത്രീകള്‍ പരാതി പറയാറുണ്ട്. ഇതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. സെക്‌സിനോട് താല്‍പര്യം കുറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ സെക്‌സ് ഗവേഷകനായ ബെവര്‍ലി വിപ്പിള്‍ പറയുന്നു.

സെക്‌സിലേര്‍പ്പെടുമ്പോഴുള്ള വേദന

സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയില്‍ വേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ സ്ത്രീകള്‍ക്ക് സെക്‌സില്‍ താല്‍പര്യം കുറയ്ക്കാന്‍ കാരണമാകും. ആര്‍ത്തവവിരാമത്തോടടുക്കുന്ന സ്ത്രീകള്‍ക്ക് യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നത് പലപ്പോഴും സെക്‌സ് വേദനാജനകമാകാന്‍ കാരണമാകും.

അമിത ടെന്‍ഷന്‍.

സെക്‌സില്‍ താല്പര്യം കുറയ്ക്കാന്‍ അമിതമായ സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയ്ക്കു സാധിക്കും. ആരോഗ്യകരമായൊരു ലൈംഗികജീവിതത്തിന് ടെന്‍ഷന്‍ കുറയ്ക്കാന്‍ നിര്‍ബന്ധമായും ശ്രമിക്കണം. സ്ത്രീകള്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നു, കുട്ടികളെ സ്‌കൂളില്‍ അയക്കുന്നു, വീട്ടിലെ മറ്റ് ജോലികള്‍ ചെയ്യുന്നു. ഈ ജോലിയെല്ലാം ചെയ്ത് രാത്രിയില്‍ അവര്‍ സ്വഭാവികമായും ക്ഷീണിക്കുന്നു. ജോലികള്‍ക്കിടയില്‍ അവരെ ടെന്‍ഷന്‍ വല്ലാതെ അലട്ടാമെന്നും ഗവേഷകനായ ബെവര്‍ലി പറഞ്ഞു.

ടെസ്‌റ്റോസ്റ്റിറോണ്‍ കുറയുമ്പോള്‍

സ്ത്രീ ശരീരത്തില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതും സെക്‌സില്‍ താല്പര്യം കുറയുന്നതിന് കാരണമാകാമെന്ന് ഗവേഷകന്‍ ബെവര്‍ലി പറയുന്നു.
ചില മരുന്നുകള്‍.

പലതരത്തിലെ രോഗങ്ങള്‍, അവയ്ക്കുള്ള മരുന്നുകള്‍ എന്നിവ ചിലപ്പോള്‍ ലൈംഗികജീവിതത്തില്‍ വിരക്തി കൊണ്ടുവരാം. ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം ചിലപ്പോള്‍ സെക്‌സില്‍ മടുപ്പ് ഉണ്ടാക്കും.

ലൈംഗീകത സുഖമമാക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7