യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം. പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ജോസിനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നില്‍ കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം .

സുരേഷിന്റെ സഹോദരന്‍ മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജോസ് വിജിലന്‍സിനടക്കം പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടന്നു വരികയാണ്.

പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരന്‍മാരും പല തവണ ജോസിനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. മൂന്നാം തീയതി പതിനൊന്നു മണിയോടെ ബാങ്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സുരേഷും സുഹൃത്ത് രാജീവും ചേര്‍ന്ന് ബാറ്റുകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണം വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.

Similar Articles

Comments

Advertisment

Most Popular

ഇന്ത്യൻ സംഘം പാക്കിസ്ഥാനിൽ ‘കയറി’ ആക്രമിച്ചെന്ന്, സംഭവം വെളിപ്പെടുത്തി പാക്ക് സൈന്യം

ഇന്ത്യൻ രഹസ്യാന്വേഷണ സംഘം പാക്കിസ്ഥാന്റെ സൈബര്‍ നെറ്റ്‍വർക്കിൽ കയറി ആക്രമിച്ചെന്നും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് വെളിപ്പെടുത്തി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്; 24 പേര്‍ സമ്പര്‍ക്കത്തിലൂടെ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (14.08.2020) 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും,24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം...

ഇടുക്കി ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി; ഇന്ന് പുതിയതായി 58 പേർക്ക് രോഗബാധ

കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (14.08.2020) 58 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 5 പേർക്ക്...