“മലയാള സിനിമയുടെ വില്ലൻ”… ബുക്ക് മൈ ഷോയ്ക്കെതിരെ ഗുരുതര ആരോപണം

ഓൺലൈൻ ആയി സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പ് ആയ ബുക്ക് മൈഷോക്കെതിരെ ഗുരുതര ആരോപണം . നല്ല സിനിമകളുടെ റേറ്റിംഗ് കുറച്ചു കാണിച്ചും മോശം റിവ്യൂ ഉൾപ്പെടുത്തിക്കൊണ്ടും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കുത്തകയായി മാറിക്കഴിഞ്ഞിരിക്കുന്ന ബുക്ക് മൈ ഷോയ്ക്കെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് മലയാളത്തിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ ‘ഇ ഫോർ entertainment’s’. ടിക്കറ്റിന് ഈടാക്കുന്ന അധിക തുകയെക്കുറിച്ച് ആപ്ലിക്കേഷനിന്റെ ഉപഭോക്താക്കൾക്ക് പോലും പരാതി നിലനിൽക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു ടിക്കറ്റിന് അധികമായി 35 രൂപ വരെ ഈടാക്കുന്ന ആപ്പ് പ്രേക്ഷകരെ ചൂഷണം ചെയ്യുന്നു എന്നും പരാതികളുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ ബ്രദേഴ്സ് ഡേ’യുടെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും പുതിയ മലയാള ചിത്രം ‘മറിയം വന്ന് വിളക്കൂതി’ എന്ന സിനിമയുടെ നിർമ്മാതാവും ഇത് സമാനമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സിനിമയുടെ റേറ്റിംഗിൽ വർദ്ധനവ് വരുത്താമെന്ന് വാഗ്ദാനവുമായി നിർമാതാക്കളെ സമീപിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടെന്നും അവർ വ്യാജ റേറ്റിങ്ങും വ്യാജ റിവ്യൂകളും നൽകി വലിയ തുക പ്രതിഫലമായി വാങ്ങുന്നു എന്നായിരുന്നു ലിസ്റ്റ് സ്റ്റീഫന്റെ ആരോപണം.

അതേസമയം ബുക്ക് മൈഷോക്കെത്തിരെ തെളിവ് സഹിതമായാണ്‌. ‘ഇ ഫോർ entertainment’ ഒരുങ്ങുന്നത്. ‘ഇ ഫോർ എന്റർടൈൻമെന്റ് നിർമ്മിച്ച പുതിയ ചിത്രം അന്വേഷണം എന്ന സിനിമയ്ക്ക് വേണ്ടി പണം നൽകാത്തതിനെ തുടർന്ന് റേറ്റിംഗ് കുറച്ച് കാണിക്കുകയും നെഗറ്റീവ് റിവ്യൂ ഇട്ടുകൊണ്ട് ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് നിർമാതാക്കളുടെ പരാതി. സാങ്കേതികവിദ്യകൾ പുതിയ കാല സിനിമകളെ വളരെ മികച്ച രീതിയിൽ സ്വാധീനിക്കുന്നുണ്ടെങ്കിലും അതിന്റെ സങ്കീർണതകൾ വർദ്ധിച്ചു വരുന്നു എന്നതിന് തെളിവാണ് ഇത്തരം പ്രശ്നങ്ങൾ. ഉചിതമായ കർശന നിയമനടപടികൾ കൊണ്ട് ഇത്തരക്കാരെ നേരിട്ടില്ലെങ്കിൽ സിനിമാ വ്യവസായത്തിന് തന്നെ വലിയ വെല്ലുവിളി ഉണർത്തുന്ന കാര്യം ഉറപ്പണെന്ന് ഇവർ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular