നടൻ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി പ്രവർത്തകൻ സന്ദീപ് വാരിയർ. സിനിമകളിലൂടെയും അല്ലാതെയും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയും പിന്നീട് വർഷങ്ങളോളം നികുതി അടക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും റെയ്ഡ് വരുമെന്ന് സന്ദീപ് വാര്യർ പറയുന്നു. ബിഗിലിലെ വിജയ്‌യുടെ ചിത്രം തന്റെ പേജിൽ പോസ്റ്റ് ചെയ്തും ഈ വിഷയത്തിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
‘ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും.’
‘പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തുകയും പിന്നീട് വർഷങ്ങളോളം നികുതി അടക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും റെയ്ഡ് വരും. അപ്പോൾ പൊളിറ്റിക്കൽ സ്റ്റാൻഡ് എടുത്തതിന്റെ പേരിലുള്ള പ്രതികാര നടപടിയാണെന്നായിരുന്നു ഇക്കൂട്ടർ പറയുക. കഴിഞ്ഞ ഒരു വർഷക്കാലമായി തമിഴ് ഇൻഡസ്ട്രിയിൽ റെയ്ഡ് നടന്നുവരുന്നു. മലയാളത്തിലും റെയ്ഡ് നടക്കും, ഒരു സംശയവും വേണ്ട. നികുതി കൃത്യമായി അടക്കാത്ത നിരവധി മലയാളനവ സിനിമാക്കാർ ഇവിടെ ഉണ്ട്. അവർക്കെതിരെ റെയ്ഡ് ഉണ്ടാകും.’