നടൻ വിജയ് കസ്റ്റഡിയില്‍

തമിഴ് സൂപ്പർതാരം വിജയ്‌യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കസറ്റഡിയിലെടുത്തു. എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട നികുതി വെട്ടിക്കൽ ആരോപണത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ. നെയ്‌വേലിയിൽ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്നും വിജയ്‌യെ കസ്റ്റഡിയില്‍ എടുത്താണ് ചോദ്യം ചെയ്തത്. വിജയ് നായകനായി എത്തിയ ബിഗിൽ നിർമിച്ചത് എജിഎസ് സിനിമാസ് ആയിരുന്നു.

ദേശീയ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് ഉദ്യോഗസ്ഥര്‍ നിര്‍ത്തിവച്ചതായാണ് വിവരം. എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇന്ന് ഇരുപത് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിജയ്‌യെ ചോദ്യം ചെയ്യുന്നതെന്നും സൂചനയുണ്ട്. മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിർമാതാവ് അന്‍പിന്‍റെ വീട്ടിലും ഇപ്പോള്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് പുരോഗമിക്കുകയാണ്.

നേരത്തെ രജനീകാന്തിനു നേരെയും ആദായനികുതി വകുപ്പ് നടപടിക്ക് തുനിഞ്ഞിരുന്നു. 2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് കാണിച്ചിരുന്നത്. എന്നാല്‍ ഏഷ്യയില്‍ തന്നെ ഏറ്റവും താരമൂല്യമുള്ള രജനീകാന്തിന്റെ വരുമാനത്തിന്റെ പത്തിലൊന്ന് പോലും രേഖയിലില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെ, 67 ലക്ഷം രൂപയിലധികം പിഴ ചുമത്തി.

കേസ് സ്‌റ്റേ ചെയ്ത് ട്രിബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇത് ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ ആദായ നികുതി വകുപ്പ് പിന്‍വലിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പത്. രജനീകാന്തിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ഒരു കോടി രൂപയില്‍ താഴെയുള്ള കേസുകളില്‍ നടപടി വേണ്ടെന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി ഇതിന് പിന്നാലെ 2007ലും 2012ലും ചുമത്തിയ നികുതി വെട്ടിപ്പ് കേസുകളിലെ നടപടികള്‍ കൂടി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular