ടീച്ചർ സൂപ്പറാ… നന്ദി..!!!

ലോകജനത കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിൽ നിന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും എത്തിയിരിക്കുകയയാണ് കൊറോണ. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ക്രിയാത്മകമായ ഇടപെടലിന് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽമീഡിയ. ഇവിടെ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്ന് ആണ് എല്ലാവരുടെയും അഭിപ്രായം.

സുഹൃത്ത്‌ ചൈനയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ ആവശ്യപ്പെട്ടവർക്ക് ടീച്ചർ മറുപടി നൽകിയതിന്റെ സ്ക്രീൻ ഷോട്ട് സഹിതം നന്ദി പറഞ്ഞായിരുന്നു ചിലർ പങ്കുവച്ചത്.മെസെഞ്ചറിലൂടെ ആവശ്യപ്പെട്ടയാളോട് വിശദാംശങ്ങൾ‍ ചോദിച്ച് അയാളെ നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ചതായും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്. മന്ത്രിയുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധിപേരാണ് ഈ പ്രതികരണം പങ്കുവയ്ക്കുന്നത്.

മന്ത്രിക്ക് നന്ദി പറഞ്ഞുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഞാൻ ഇന്നലെ നമ്മുടെ ആരോഗ്യ മന്ത്രിക്ക് ചൈനയിൽ ഉള്ള സുഹൃത്തിനെ നാട്ടിൽ എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിൽ മെസ്സേജ് അയക്കുകയും അതിനു മറുപടി ലഭിക്കുകയും അതിന്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്യുകയും ചെയ്തിരുന്നു… പിന്നീട് എന്ത് സംഭവിച്ചു, എന്ത് നടപടി ഉണ്ടായി എന്നൊക്കെ നിരവധി സുഹൃത്തുക്കൾ ചോദിക്കുന്നുണ്ടായിരുന്നു…. ബഹുമാനപ്പെട്ട മന്ത്രിയുടെ അടിയന്തിര ഇടപെടലിനെ തുടർന്ന് എന്റെ സുഹൃത്തിനെ നോർക്ക സി ഇ ഓ ശ്രീ. ഹരികൃഷ്ണൻ നമ്പൂതിരി നേരിട്ട് വിളിക്കുകയും എംബസി വഴിയുള്ള കാര്യങ്ങൾ വേഗത്തിൽ ആക്കുന്നതിനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു…നന്ദി..

Similar Articles

Comments

Advertismentspot_img

Most Popular