ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ദയവുചെയ്ത് ഇതൊന്ന് വായിക്കുക; മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോണ്‍ഗ്രസ്

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടനയുടെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുത്ത് കോണ്‍ഗ്രസ്. രാജ്യം വിഭജിക്കുന്നതിനിടയില്‍ സമയം ലഭിക്കുമ്പോള്‍, ദയവായി വായിച്ചുനോക്കൂ എന്ന് പറഞ്ഞാണ് ഭരണഘടനയുടെ പകര്‍പ്പ് അയച്ചുകൊടുത്തത്. ട്വിറ്ററിലാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്.

‘ പ്രിയപ്പെട്ട പ്രധാനമന്ത്രി ഭരണഘടന വളരെ വേഗം നിങ്ങളുടെ അടുത്ത് എത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ദയവുചെയ്ത് ഇതൊന്ന് വായിക്കുക. സ്‌നേഹാദരങ്ങളോടെ കോണ്‍ഗ്രസ് ‘ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നിരവധി ട്വീറ്റുകളാണ് കോണ്‍ഗ്രസ് ഓഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ നല്‍കിയിരിക്കുന്നത്. അതോടൊപ്പം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്ന വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertisment

Most Popular

കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812,...

കോട്ടയത്തെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ

ഉദയനാപുരം-1, എരുമേലി-23 എന്നീ പഞ്ചായത്ത് വാര്‍ഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. അതിരമ്പുഴ - 5, എരുമേലി-10 വാർഡ് പട്ടികയിൽ നിന്ന്...

ആയിരം കടന്ന് എറണാകുളം; ആയിരത്തോളം രോഗികൾ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519,...