ഏട്ടന്മാര് രണ്ടു പേരും രണ്ടും കൽപ്പിച്ചാണ്..!!! ഗംഭീര മേക്കോവറുമായി പൃഥ്വിയും ടോവിനോയും; പോസ്റ്റര്‍ ഒന്ന് കണ്ട് നോക്കൂ..

പൃഥ്വിരാജ് ആന്റോ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘കറാച്ചി 81’ ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഗംഭീര മേക്കോവര്‍ ഉണ്ടാകും. ആന്റോ ജോസഫ് പ്രൊഡക്ഷന്‍ പുറത്തിറക്കുന്ന ചെലവേറിയ ചിത്രമാകും കറാച്ചി 81. ചിത്രത്തിന് പിന്നണിയിലും വലിയ ടീമാണ് അണിനിരക്കുന്നത്. ഛായാഗ്രാഹണം സുജിത്ത് വാസുദേവ് സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍, സംവിഘാനം കെഎസ് ബാവ എന്നിവരാണ്.

രാജ്യത്തിനെതിരെ നടക്കുന്ന ഐസ്‌ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാന്‍ഡോയുടെ കഥായാകും പൃഥ്വിരാജിനേയും ടൊവിനോയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം പറയുക. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ കഴിഞ്ഞ ദിവസം പൃഥ്വിരാജും ടൊവിനോയും സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു.

1947 ലെ കാശ്മീര്‍ യുദ്ധത്തിന് ശേഷമുണ്ടായ രണ്ട് യുദ്ധങ്ങളും തോറ്റ ഐഎസ്‌ഐ ഇന്ത്യയില്‍ എങ്ങും സീരിയസ് അക്രമണത്തിന് പദ്ധതി ഒരുക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് നേതൃത്വം ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയല്‍ക്കാരുമായി നാലാമതൊരു യുദ്ധമല്ല ഇതിന് മറുപടി എന്ന് ഇവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. എന്നാല്‍ ഐഎസഐ അപ്പോഴേക്കും അവരുടെ പദ്ധതി ആരംഭിച്ച് കഴിയുകയും ചെയ്തു.

ഇവരെ തടുക്കാന്‍ റോയുടെ ഉത്തരേന്ത്യന്‍, വടക്കുകിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തില്‍ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച കൗണ്ടര്‍ ഏജന്‍സി കമാന്‍ഡോയുടെ നേതൃത്വത്തില്‍ റോയുടെ ദക്ഷിണേന്ത്യന്‍ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു. മറ്റുള്ളവര്‍ക്ക് അസാധ്യമായത് ഇവര്‍ക്ക് ചെയ്യാനാകും. സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ഒരു കൂട്ടം ആളുകളും ഒരു സ്ത്രീയും ആ സാഹചര്യം നേരിട്ട് ഇന്ത്യയെ സുരക്ഷിതമാക്കി. അതെ രാജ്യം കണ്ട ഏറ്റവും ചാര വൃത്തിയുടെ കഥ.

Similar Articles

Comments

Advertisment

Most Popular

കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812,...

കോട്ടയത്തെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ

ഉദയനാപുരം-1, എരുമേലി-23 എന്നീ പഞ്ചായത്ത് വാര്‍ഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. അതിരമ്പുഴ - 5, എരുമേലി-10 വാർഡ് പട്ടികയിൽ നിന്ന്...

ആയിരം കടന്ന് എറണാകുളം; ആയിരത്തോളം രോഗികൾ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519,...