മരട് 357 ല്‍ അനൂപ് മേനോനും ധര്‍മജനും; ഷൂട്ടിങ് ഈ മാസം ആരംഭിക്കും

മരടില്‍ ഫഌറ്റുകള്‍ പൊളിക്കപ്പെടേണ്ടി വന്ന സംഭവവികാസങ്ങള്‍ പ്രമേയമാക്കി സിനിമ വരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് മരട് 357 എന്നാണ്. കേരളക്കരയാകെ ചര്‍ച്ച ചെയ്ത മരട് ഫ്‌ലാറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ടാണ് സിനിമ വരുന്നത്. ഫഌറ്റ് ഒഴിപ്പിക്കലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന 357ഓളം കുടുംബങ്ങളുടെ കഥകളുടെ നേര്‍ക്കാഴ്ചയാകും മരട് 357 എന്ന സിനിമ എന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

നേരത്തെ അനൗണ്‍സ് ചെയ്ത ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. അനൂപ് മേനോനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് നായികമാര്‍.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ഛായാഗ്രാഹണം.

പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രമാണിത്. സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേംകുമാര്‍ തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 30ന് കൊച്ചിയില്‍ ആരംഭിക്കും.

Similar Articles

Comments

Advertisment

Most Popular

കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812,...

കോട്ടയത്തെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ

ഉദയനാപുരം-1, എരുമേലി-23 എന്നീ പഞ്ചായത്ത് വാര്‍ഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. അതിരമ്പുഴ - 5, എരുമേലി-10 വാർഡ് പട്ടികയിൽ നിന്ന്...

ആയിരം കടന്ന് എറണാകുളം; ആയിരത്തോളം രോഗികൾ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519,...