റെയില്‍വേ ഹെല്‍പ്‌ലൈന്‍ നമ്പര്‍ ഇനി 139. റെയില്‍വേയിലെ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ ഏകീകരിച്ചു. യാത്രക്കാരുടെ സംശയങ്ങളും പരാതികളുമെല്ലാം ഇനി 139 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. റെയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായുള്ള 182 ഒഴികെയുള്ള നമ്പറുകളാണ് 139ല്‍ ലയിപ്പിച്ചത്.
ഏത് മൊബൈല്‍ ഫോണില്‍നിന്നും ബന്ധപ്പെടാവുന്നതാണ് പുതിയ നമ്പര്‍. ഇതില്‍നിന്ന് 12 ഭാഷകളില്‍ മറുപടി ലഭിക്കും. സുരക്ഷ, വൈദ്യസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഒന്ന് അമര്‍ത്തണം. ഇതോടെ കാള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകള്‍ നേരിട്ട് സംസാരിക്കും. അന്വേഷണങ്ങള്‍ക്ക് രണ്ട് ആണ് അമര്‍ത്തേണ്ടത്. ഇതോടെ സബ് മെനുവിലേക്ക് പ്രവേശിക്കും. അവിടെനിന്ന് ആവശ്യമുള്ള വിവരങ്ങള്‍ ലഭിക്കും.
ഭക്ഷണം സംബന്ധിച്ച പരാതികള്‍ക്ക് മൂന്ന്, പൊതുവായ പരാതികള്‍ക്ക് നാല്, വിജിലന്‍സ് സംബന്ധിച്ച പരാതികള്‍ക്ക് അഞ്ച്, അപകടങ്ങളുമായി ബന്ധപ്പെട്ടവക്ക് ആറ് എന്നിങ്ങനെയാണ് അമര്‍ത്തേണ്ടത്. പരാതികളുടെ ഏറ്റവും പുതിയ നില അറിയാന്‍ ഒമ്പത് അമര്‍ത്തിയാല്‍ മതി. ഇതിനൊപ്പം നക്ഷത്ര ചിഹ്‌നം അമര്‍ത്തിയാല്‍ കാള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുമായി സംസാരിക്കാം.