വാളയാര്‍ സംഭവത്തില്‍ പ്രതികരണവുമായി പൃഥ്വിരാജും രംഗത്ത്

വാളയാര്‍ വിഷയത്തില്‍ പ്രതികരണവുമായി ടോവിനോ തോമസിന് പിന്നാലെ നടന്‍ പൃഥ്വിരാജും രംഗത്ത്. ഒരു സംവിധാനം പ്രവര്‍ത്തിക്കാന്‍ സാമൂഹ്യമാധ്യമത്തിലെ ജനക്കൂട്ടം ആവശ്യമാണോ എന്നാണ് പൃഥ്വിരാജ് ചോദിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കൊടുക്കുക, ബലാത്സംഗ പ്രതികളെ ശിക്ഷിക്കുക എന്ന് കൂട്ടായി പറയുന്നു. ശരിക്കും ഇവ പറഞ്ഞിട്ടു ചെയ്യേണ്ട കാര്യങ്ങളാണോയെന്ന് പൃഥ്വിരാജ് ചോദിക്കുന്നു.

സാമൂഹ്യമാധ്യമത്തില്‍ ഫോളോവേഴ്‌സുള്ള എല്ലാവരും ഇങ്ങനെ ഒരു സംഭവം വരുമ്പോള്‍ (ഞാന്‍ ഉള്‍പ്പടെ) വൈകാരികവും മനോഹരവുമായ വാക്കുകളില്‍ എഴുതുന്നു. രണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടംബത്തിനും നീതി ലഭിക്കണം എന്നാവശ്യപ്പെടുന്നു. ശ്രദ്ധാപൂര്‍വം ഒരു ഹാഷ്ടാഗ് ഉപയോഗിച്ച് സഭവം ഉയര്‍ത്തിക്കൊണ്ടുവരുന്നു. എന്നാല്‍ സംഭവത്തേക്കാള്‍ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം, ഇങ്ങനെയുള്ള എഴുത്തുകള്‍ക്ക് ഏകതാനമായ ഒരു ക്രമീകരണമുണ്ട്. ഒരു പാറ്റേണ്‍. എങ്ങനെ ആരംഭിക്കാമെന്നും എങ്ങനെ വിഷയങ്ങള്‍ മുന്നിലേക്ക് എത്തിക്കാമെന്നും നിങ്ങള്‍ക്കറിയം.

കാരണം അങ്ങനെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമ്മള്‍ വിദഗ്ദ്ധരായിരിക്കുന്നു. അവര്‍ നീതിക്ക് അര്‍ഹരാണ്. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കൊടുക്കുക, ബലാത്സംഗ പ്രതികളെ ശിക്ഷിക്കുക എന്ന് കൂട്ടായി പറയുന്നു. ശരിക്കും ഇവ പറഞ്ഞിട്ടു ചെയ്യേണ്ട കാര്യങ്ങളാണോ?. ഓരോ തവണയും ഭരണസംവിധാനം പ്രവര്‍ത്തിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ. ഇപ്പോഴും നമ്മള്‍ ആ അവസ്ഥയിലാണോ? ഒരു ജനത അവരുടെ ഭരണവ്യവസ്ഥയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവിടെ വിപ്ലവം ഉണ്ടാകും. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍.- പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7