അശ്ലീലവും തീവ്രവാദവും പ്രചരിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മെസേജിംഗ് ആപ്പ് ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പക്കുന്നുവെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു.

2013 ല്‍ റഷ്യയില്‍ ലോഞ്ച് ചെയ്ത ടെലിഗ്രാമില്‍ വ്യക്തിയാരാണെന്നത് മറച്ചുവെച്ചുകൊണ്ട് രഹസ്യസന്ദേശങ്ങള്‍ അയക്കാന്‍ കഴിയും. കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ടെലിഗ്രാമിനെ ദുരുപയോഗിക്കുന്നു. തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ടെലഗ്രാമിനെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വ്യാഴാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. സമൂഹമാധ്യമങ്ങള്‍ ദുരൂപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7