ശബരിമലയില്‍ ആചാരം പാലിക്കണമെന്ന് സിപിഎം സ്ഥാനാര്‍ഥി

ശബരിമലയില്‍ ആചാരം പാലിച്ച് ആര്‍ക്ക് വേണമെങ്കിലും പ്രവേശനമാകാമെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്ന ആളാണ് ഞാന്‍. പോകേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷേ, ശബരിമലയിലെ ആചാരമനുസരിച്ച് ചില ക്രമങ്ങളുണ്ട്, പോകുന്നവര്‍ അത് പാലിക്കണമെന്നുള്ള വിശ്വാസം എനിക്കുണ്ട്. അത് പാലിക്കാതെ ആര് പോയാലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ആചാരം സംരക്ഷിച്ച് യുവതികള്‍ക്കും പ്രവേശിക്കാമെന്ന് മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. ”ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാം. അത് പാലിച്ചില്ലെങ്കില്‍ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുത്”, എന്ന് കാസര്‍കോട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ശങ്കര്‍ റൈ പറഞ്ഞു.

‘ഞാന്‍ ശബരിമലയില്‍ പോയ ഒരാളാണ്. യഥാര്‍ത്ഥ വിശ്വാസമുള്ള, വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. ഇതിനൊന്നും എന്റെ പാര്‍ട്ടിയില്‍ നിന്ന് എനിക്ക് വിലക്കുണ്ടായിട്ടില്ല”, എന്ന് ശങ്കര്‍ റൈ പറയുന്നു.

”ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്നയാളാണ് ഞാന്‍. പോകണ്ടാ എന്ന് പറയുന്നില്ല. പക്ഷേ ശബരിമലയിലെ ആചാരത്തിന് ക്രമമുണ്ട്. അത് പാലിച്ച് പോകണം. അത് പാലിക്കാതെ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്നവരോ പോകരുത്. അത് തെറ്റ്”, ശങ്കര്‍ റൈ പറയുന്നു.

യുവതികള്‍ക്ക് വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് ശബരിമലയില്‍ പ്രവേശിക്കാം എന്നാണ് ശങ്കര്‍ റൈ പറയുന്നത്. ആചാരങ്ങള്‍ പക്ഷേ തട്ടിക്കളയരുത്. അതിനെതിരായി എന്തെങ്കിലും ചെയ്ത് ശബരിമലയില്‍ പ്രവേശിക്കരുതെന്നും റൈ പറയുന്നു.

കോടതി വിധി നടപ്പാക്കേണ്ടതാണ്. അതിനെ കുറിച്ച് സര്‍ക്കാരാണ് പറയേണ്ടത്. നിലവിലുള്ള രീതി തുടരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും ശങ്കര്‍ റെ വ്യക്തമാക്കി. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular