ഗയാന: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ കാണികള്‍ക്ക് വിരുന്നായത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നൃത്തം. മഴ പലതവണ തടസപ്പെടുത്തിയ മത്സരത്തിനിടെയായിരുന്നു കോലി തന്റെ നൃത്തച്ചുവടുകള്‍ പുറത്തെടുത്തത്. ആദ്യം ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പവും പിന്നീട് വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിനൊപ്പവും കോലി ഗ്രൗണ്ടില്‍ നൃത്തച്ചുവടുകള്‍ വെച്ചു.
മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 13 ഓവറില്‍ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സിലെത്തി നില്‍ക്കെയാണ് മഴ കളി മുടക്കിയത്. 31 പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത ക്രിസ് ഗെയ്ലിന്റെ വിക്കറ്റായിരുന്നു വിന്‍ഡീസിന് നഷ്ടമായത്. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്.
വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിക്കുന്ന കളിക്കാരനെന്ന റെക്കോര്‍ഡ് ഇന്നലെ ഗെയ്ല്‍ സ്വന്തം പേരിലാക്കി. എന്നാല്‍ വിന്‍ഡീസിനായി ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് ഏഴ് റണ്‍സകലെ ഗെയ്ലിന് നഷ്ടമായി.
Things to do when rain stops play
Stay indoors ❎
Dance to entertain☑️
.
.
Watch @imVkohli showcase some dance moves 🕺 as rains 🌧️ washout the 1st ODI between #WIvIND
.
.#Morecricket #FuriousAndFast #SPNSports pic.twitter.com/RygpUBQKfT— SPN- Sports (@SPNSportsIndia) August 9, 2019