അമിത വണ്ണം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? വെള്ളം ഇനി മുതല്‍ ഇങ്ങനെ കുടിക്കൂ

അമിത വണ്ണം ഇന്ന് മിക്ക ആളുകളുടെയും ജീവിതത്തിലെ ഒരു വില്ലന്‍ തന്നെയാണ്. അമിത വണ്ണം മൂലം ബുദ്ധിമുട്ടുകളും പരിഹാസങ്ങളും ഏറെ അനുഭവിക്കുന്നവര്‍ നമ്മുക്ക് ചുറ്റുമുണ്ട്. വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം.

എന്നാല്‍ തടി കൂടുതലായതിന്റെ പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. എന്നാല്‍ അതിന് ഒരു പ്രത്യേക സമയവുമുണ്ടെന്നാണ് പഠനം പറയുന്നത്. ഉച്ച ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് 500ാഹ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാരണം വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ വിശപ്പ് പകുതി കുറയും. പിന്നെ വലിച്ചുവാരി കഴിക്കാന്‍ തോന്നില്ല. അങ്ങനെ നിങ്ങള്‍ക്ക് അമിതവണ്ണം കുറയ്ക്കാനും കഴിയും. ജേണല്‍ ഒബിസിറ്റിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ വെള്ളം കുടിച്ചവരില്‍ 1.5 കിലോ വരെ കുറഞ്ഞുവെന്നാണ് പഠനം പറയുന്നത്. അതുപോലെ തന്നെ, വെറുംവയറ്റില്‍ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റായ സ്റ്റെല്ല മെറ്റ്‌സോവാസ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7