കോഹ്ലി ഇന്ത്യന്‍ ക്യാപ്റ്റനായി തുടരുന്നതിനെ ചോദ്യം ചെയ്ത് ഗവാസ്‌കര്‍

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലി തുടരുന്നതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌ക്കര്‍. മിഡ് ഡെ ദിനപത്രത്തിലെഴുതിയ കോളത്തിലാണ് ഗവാസ്‌ക്കര്‍ കോലിക്കെതിരെയും അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന സെലക്ഷന്‍ കമ്മിറ്റിക്കെതിരെയും കടുത്ത ഭാഷയില്‍ വിമര്‍ശമുന്നയിച്ചിരിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ ക്യാപ്റ്റനെ മാറ്റുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടത്താതെ സെലക്ഷന്‍ കമ്മിറ്റി വെസ്റ്റിന്‍ഡീസിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്നു. വിരാട് കോലി ഇപ്പോഴും ടീമിന്റെ ക്യാപ്റ്റനായി തുടരുന്നത് അദ്ദേഹത്തിന്റെ സന്തോഷത്തിനു വേണ്ടിയാണോ അതോ സെലക്ഷന്‍ കമ്മിറ്റിയുടെ സന്തോഷത്തിനു വേണ്ടിയാണോ എന്നും ഗവാസ്‌ക്കര്‍ ചോദിച്ചു.

ഞങ്ങളുടെ അറിവുവെച്ച് വിരാട് കോലിയെ ക്യാപ്റ്റനായി നിയമിച്ചത് ലോകകപ്പുവരെയാണ്. അതിനു ശേഷവും കോലിയെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കുമ്പോള്‍ അതിനായി ഒരു അഞ്ചു മിനിറ്റ് യോഗമെങ്കിലും സെലക്ടര്‍മാര്‍ സംഘടിപ്പിക്കേണ്ടതല്ലേയെന്നും ഗവാസ്‌ക്കര്‍ ചോദിച്ചു.

ലോകകപ്പിലെ തോല്‍വിക്കു പിന്നാലെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിക്കു പകരം രോഹിത് ക്യാപ്റ്റനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോലി ടെസ്റ്റില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ കോലിയെ തന്നെ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റനായി തീരുമാനിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7