ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിലിന് ബിജെപിയുടെ കൈയ്യടി; സോണിയയുടെ ശാസന

ന്യൂഡല്‍ഹി: ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ശാസന. കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ ആയില്ലെങ്കിലും ഇന്ന് സഭ നിയന്ത്രിക്കേണ്ടവരുടെ പാനലില്‍ ഉള്‍പ്പെട്ട കൊടിക്കുന്നില്‍ സുരേഷ് ആദ്യം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈയവസരത്തിലാണ് ഹിന്ദിയില്‍ അദ്ദേഹം സത്യവാചകം ഏറ്റുപറഞ്ഞത്.

ഇതോടെ ബിജെപി ബെഞ്ചില്‍നിന്ന് വലിയ കരഘോഷം ഉയരുകയും ചെയ്തു. തുടര്‍ന്ന് സോണിയ ഗാന്ധി കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു. നിങ്ങള്‍ക്ക് നിങ്ങളുടേതായ ഭാഷയില്ലേയെന്നും അതില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് നല്ലതെന്നും സോണിയ പറഞ്ഞു. ഇംഗ്ലീഷിലോ നിങ്ങളുടെ പ്രാദേശിക ഭാഷയിലോ വേണം സത്യവാചകം ചൊല്ലാനെന്ന് സോണിയ കൃത്യമായി പറഞ്ഞു. ഇതോടെ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന പലരും ഇംഗ്ലീഷ് പരിഭാഷ തേടിയുള്ള നെട്ടോട്ടത്തിലായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7