അഞ്ചുവര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ ആറ് ജില്ലകള്‍ ഡീസല്‍ വിമുക്തമാക്കാന്‍ കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്ഗരി. നാഗ്പൂര്‍, ബാന്ദ്ര, ഗോണ്ടിയ, ചന്ദ്രപൂര്‍, ഗഡ്ചിറോളി, വാര്‍ധ തുടങ്ങിയ ജില്ലകളിലാണ് ഡീസല്‍ വിമുക്ത നഗരമാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു തുള്ളി ഡീസല്‍ പോലും കിട്ടാത്ത വിധത്തിലാക്കുമെന്നാണ് ഗഡ്ഗരി പറഞ്ഞത്. എന്നാല്‍ ഇത് വളരെ ദുഷ്‌കരം പിടിച്ച ദൗത്യമാണെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.
ബയോ സിഎന്‍ജി ലഭിക്കുന്ന ആറ് ഫാക്ടറികള്‍ സ്ഥാപിച്ചു. ബസുകള്‍ക്കും ട്രക്കുകള്‍ക്കും ആവശ്യമായ ഇന്ധനം ഇവിടെ നിന്നും ലഭിക്കുവാനുള്ള നടപടികള്‍ ചെയ്യും. നിലവില്‍ അഞ്ച് ബസുകളാണ് ഈ വിധത്തില്‍ ഓടുന്നത്. ജൈവ കൃഷിയാണ് ഇനി നടപ്പാക്കാന്‍ പോകുന്നതെന്നും, ഇതിലാണ് ഇനി ഭാവി ഇരിക്കുന്നതെന്നും നിതിന്‍ ഗഡ്ഗരി നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ഇതിനായുള്ള ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തേടണമെന്നും ഗഡ്ഗരി പറഞ്ഞു.