കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം; 17-യുഡിഎഫ്, 3-എല്‍ഡിഎഫ്; തിരുവനന്തപുരത്ത് തരൂര്‍ മുന്നില്‍.. ആലത്തൂരില്‍ രമ്യാഹരിദാസ്

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം. 17 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫിന് 3 മാത്രമാണ് ലീഡുള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിട്ടു നില്‍ക്കുകയാണ്. ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ലീഡ് ചെയ്യുകയാണ്. കേരളത്തില്‍ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. കേന്ദ്രസേനയ്ക്കാണു ചുമതല.

കോട്ടയത്ത് ആയിരം വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ മുന്നില്‍…

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മുന്നില്‍…

വടകരയില്‍ കെ. മുരളീധരന്‍ ലീഡ് ചെയ്യുന്നു….

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍, ആറ്റിങ്ങലില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു…

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും

ആലത്തൂരില്‍ രമ്യാഹരിദാസ്.. ലീഡ് ചെയ്യുന്നു…

ആലത്തൂരില്‍ ആദ്യം ലീഡ് ചെയ്ത പി.കെ ബിജു രണ്ടാം സ്ഥാനത്തേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നു.

കെ സുരേന്ദ്രന്‍ രണ്ടാമത്

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍

സിറ്റിങ് എം.പി എ സമ്പത്തിനെ പിന്നിലാക്കി ആറ്റിങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ഒന്നാം സ്ഥാനത്ത്. ആറ്റിങ്ങളിലെ ആദ്യ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

ദില്ലിയിൽ എല്ലായിടത്തും ബിജെപി മുന്നിൽ
യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും എന്‍ഡിഎയുടെ ആധിപത്യം.
എന്‍ഡിഎ : 195
യുപിഎ : 101
എസ്.പി + : 2
മറ്റുള്ളവര്‍ : 60

Similar Articles

Comments

Advertismentspot_img

Most Popular