റിലയന്‍സ് ജിയോ 99 രൂപയുടെ ജിയോ പ്രൈം മെംബര്‍ഷിപ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഇതിന്റെ പ്രയോജനം ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷനുളള എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും. കഴിഞ്ഞ വര്‍ഷവും കമ്പനി മെംബര്‍ഷിപ് നീട്ടി നല്‍കിയിരുന്നു.
ജിയോ പ്രൈം മെംബര്‍ഷിപ്പുളള ഉപയോക്താക്കള്‍ക്ക് അധിക തുക നല്‍കാതെ തന്നെ ഒരു വര്‍ഷത്തേക്കു കൂടി ജിയോ സൗകര്യം പ്രയോജനപ്പെടുത്താനുളള അവസരമാണ് കമ്പനി നല്‍കുന്നത്. എന്നാല്‍, പുതിയ ജിയോ ഉപഭോക്താക്കള്‍ക്ക് മെംബര്‍ഷിപ്പിനായി 99 രൂപ നല്‍കേണ്ടി വരും.
മൈ ജിയോ ആപ് വഴി ഉപയോക്താക്കള്‍ക്ക് പ്രൈം മെംബര്‍ഷിപ് നീട്ടി കിട്ടിയോ എന്നു പരിശോധിക്കാവുന്നതാണ്. ഇതിനായി ആദ്യം തങ്ങളുടെ ജിയോ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ മൈ ജിയോ ആപ് തുറക്കുക. മൈ പ്ലാന്‍സ് സെക്ഷന്‍ നോക്കുക. അവിടെ മെംബര്‍ഷിപ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയത് സ്ഥിരീകരിക്കുന്നതിനുളള നോട്ടീസ് നിങ്ങള്‍ക്ക് കാണാനാകും. ജിയോയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പ്രൈം മെംബര്‍ഷിപ് നീട്ടിയതായി മനസിലാക്കാം.
ജിയോ ഉപയോക്താക്കള്‍ക്കായി 2017 ലാണ് കമ്പനി ജിയോ പ്രൈം മെംബര്‍ഷിപ് പുറത്തിറക്കുന്നത്. ജിയോ പ്രൈം മെംബര്‍ഷിപ്പിലൂടെ ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ ആപ്പുകളായ ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോ ടിവി എന്നിവയും സൗജന്യമായി ഉപയോഗിക്കാനാവും.