സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുകള്‍ ഏകീകരിക്കുന്നു….

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഏകീകരണ നടപടികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം തുടക്കമാകും. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പുകള്‍ ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ട് വരും. 20 ന് അധ്യാപക സംഘടനകളുമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

വിവിധ വിദ്യാഭ്യാസ വകുപ്പുകള്‍ ഏകീകരിക്കാനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്‌ക്കെതിരെ ഹയര്‍ സെക്കന്ററി അധ്യാപകര്‍ കടുത്ത പ്രതിഷേധത്തിലാണ്. എന്നാല്‍, കമ്മിറ്റിയുടെ ചില ശുപാര്‍ശകളും ഇത്തവണ നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമം. ഹെഡ് മാസ്റ്ററും പ്രിന്‍സിപ്പലും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവിയുടെ ചുമതല പ്രിന്‍സിപ്പലിന് നല്‍കും.

പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ മൂന്ന് പരീക്ഷാ ഭവനകളും ഒരു കുടക്കീഴിലാക്കും. എന്നാല്‍ അധ്യാപകരുടെ പുനര്‍ വിന്യാസമടക്കം എതിര്‍പ്പ് കൂടുതല്‍ ഉള്ള ശുപാര്‍ശകളില്‍ തീരുമാനമുടന്‍ ഉണ്ടാകില്ല.

ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുന്നതിന്റെ പ്രായോഗിക വശം പഠിക്കാന്‍ പ്രത്യേക സെല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടെയായിരിക്കും സര്‍ക്കാര്‍ തീരുമാനമുണ്ടാകുക.

Similar Articles

Comments

Advertismentspot_img

Most Popular