പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് ഇന്നലെ അര്‍ധരാത്രിയോടെ സ്റ്റീല്‍ ബോംബെറിഞ്ഞത്.

സംഭവസമയത്ത് ദീപുവും കുടുംബവും വിട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. പ്രദേശത്ത് പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7