അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയില്‍ സരിതാ എസ് നായരും സ്ഥാനാര്‍ഥി. സ്വതന്ത്രയായാണ് സരിത എസ് നായര്‍ മത്സരരംഗത്തുള്ളത്. പച്ചമുളകാണ് സരിതയ്ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകള്‍ ഹാജരാക്കാനാവാതിരുന്നതിനാലായിരുന്നു പത്രിക തള്ളിയത്. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന് എതിരെ നല്‍കിയ സരികയുടെ പത്രികയും തള്ളിപ്പോയിരുന്നു.
തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് രണ്ട് ഹര്‍ജികളാണ് സരിത സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുഹര്‍ജികളും ഹൈക്കോടതി തള്ളുകയായിരുന്നു.