ഹിമാലയത്തില്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: കഥകളില്‍ പ്രതിപാദിക്കുന്ന അജ്ഞാത മഞ്ഞു മനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ നേപ്പാളിലെ മക്കാളു ബേസ് ക്യാമ്പിനു സമീപം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇന്ത്യന്‍ കരസേന. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാകള്‍ കണ്ടെത്തിയെന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്നു എന്ന് പറയപ്പെടുന്ന ജീവിയാണ് യതി. എന്നാല്‍ യതി ജീവിച്ചിരിക്കുന്നുവെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

മക്കാളു ബേസ് ക്യാമ്പിനു സമീപം ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പാടുകളാണ് കരസേനാസംഘം കണ്ടെത്തിയത്. ഇതാദ്യമായാണ് യതിയുടെ കാല്‍പാടുകള്‍ കണ്ടെത്തുന്നതെന്നും ട്വിറ്ററില്‍ കരസേന വ്യക്തമാക്കുന്നു. 2019 ഏപ്രില്‍ ഒമ്പതിനാണ് സംഘം കാല്‍പാടുകള്‍ കണ്ടെത്തിയത്. മഞ്ഞില്‍ പതിഞ്ഞ ഒരു കാല്‍പാദത്തിന്റെ മാത്രം ചിത്രമാണ് കരസേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7