വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

ലാന്‍ഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയെങ്കിലും അല്‍പസമയത്തിനകം വിമാനം നിയന്ത്രണത്തിലായെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്ന് ഷിര്‍ദ്ദിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഷിര്‍ദ്ദി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്.

ലാന്‍ഡിങ് സ്‌പോട്ടില്‍നിന്ന് ഏകദേശം 30-40 മീറ്ററോളം മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നും തുടര്‍ന്ന് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയെന്നുമാണ് വിവരം.

അപകടത്തെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും സാധാരണരീതിയില്‍തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേ താത്കാലികമായി അടച്ചിട്ടു. ഇതേതുടര്‍ന്ന് ഷിര്‍ദ്ദി വിമാനത്താവളത്തില്‍നിന്നുള്ള മറ്റു വിമാനസര്‍വ്വീസുകളും പൂര്‍ണമായും തടസപ്പെട്ടു.

Similar Articles

Comments

Advertisment

Most Popular

കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം...

കോട്ടയം ജില്ലയിൽ 322 പേർക്ക് കോവിഡ് :318 പേർക്കും സമ്പർക്കത്തിലൂടെ രോഗം കം

കോട്ടയം ജില്ലയില്‍ 322 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 318 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ...

എറണാകുളം ജില്ലയിൽ 655 പേർക്ക് കൊവിഡ്

എറണാകുളം :ജില്ലയിൽ ഇന്ന് 655 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 17* • ജാർഖണ്ഡ് സ്വദേശി (53) • ഡൽഹി സ്വദേശി...