വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍താരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ ഷെയ്ന്‍ വാട്‌സണ്‍ ഓസ്‌ട്രേലിയന്‍ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ നിന്ന് വിരമിച്ചു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായാണ് തീരുമാനമെന്ന് വാട്‌സണ്‍ പറഞ്ഞു.

ബിഗ്ബാഷില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും സിഡ്‌നി തണ്ടേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു വാട്‌സണ്‍. സിഡ്‌നി തണ്ടേഴ്‌സിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്‌സ്മാനും(1014) വാട്‌സനാണ്. 2016ല്‍ വാട്‌സന്റെ നേതൃത്വത്തിലാണ് സിഡ്‌നി തണ്ടേഴ്‌സ് ബിഗ് ബാഷില്‍ കിരീടം നേടിയത്.

ഐപിഎല്ലില്‍ ചെന്നൈക്കായി എല്ലാ മത്സരങ്ങളിലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത വാട്‌സണ്‍ ആദ്യ പത്ത് മത്സരങ്ങളില്‍ നിന്ന് 147 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 96 റണ്‍സടിച്ച് വാട്‌സണ്‍ ഫോമേലിക്ക് മടങ്ങിയെത്തിയിരുന്നു. വാട്‌സന്റ ഇന്നിംഗ്‌സാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

pathram:
Related Post
Leave a Comment