തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണു; ശശി തരൂരിന് തലയ്ക്ക് പരുക്ക്

തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. അപകടം നടന്ന ഉടന്‍ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച് ഉണ്ട്.

തലയില്‍ വലിയ തുന്നിക്കെട്ടുള്ളതിനാല്‍ തുടര്‍ പരിശോധനകള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതനുസരിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് തരൂരിനെ മാറ്റി. സ്‌കാനിംഗ് വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കാണ് തരൂര്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. പ്രവര്‍ത്തകരും നേതാക്കളുമെല്ലാം ഒപ്പമുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7