എന്‍ഗിഡിക്ക് പകരം ചൈന്നൈ ടീമിലേക്ക് പുതിയ അംഗം എത്തി…

ന്യൂസിലന്‍ഡ് പേസര്‍ സ്‌കോട്ട് കുഗെയ്ജിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനൊപ്പം ചേര്‍ന്നു. പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ ലുംഗി എന്‍ഗിഡിക്ക് പകരക്കാരനായിട്ടാണ് കുഗെയ്ജിന്‍ എത്തുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബുമായുള്ള ചെന്നൈയുടെ അടുത്ത അടുത്ത ഹോം മാച്ചില്‍ താരമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കെതിരെ നടന്ന മൂന്ന് ടി20യിലും താരമുണ്ടായിരുന്നു. ഇതുവരെ നാല് ടി20കളും രണ്ട് ഏകദിനങ്ങളും ന്യൂസിലന്‍ഡിനായി കളിച്ചു. പന്തെറിയുന്നതിനോടൊപ്പം ബാറ്റുക്കൊണ്ടും തിളങ്ങാന്‍ താരത്തിന് സാധിക്കും.

pathram:
Related Post
Leave a Comment