മലിംഗ ദേ വന്നു, ദേ പോയി..!!! മുംബൈ ഇന്ത്യന്‍സില്‍ പകരമെത്തുന്ന്…

രണ്ട് ഐപിഎല്‍ മത്സരങ്ങള്‍ള് കളിച്ച ശേഷം ശ്രീലങ്കന്‍ താരം ലസിത് മലിംഗ തിരികെ മടങ്ങി. ലങ്കന്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മലിംഗ മടങ്ങിയത്. ഏപ്രില്‍ നാല് മുതല്‍ 12വരെയാണ് മത്സരം. ലങ്കന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായ മലിംഗ ആഭ്യന്തര മത്സരങ്ങള്‍ക്കായി നാട്ടില്‍ വേണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് താരം മടങ്ങിയത്.

കഴിഞ്ഞ ആഴ്ചയാണ് താരത്തെ ഐപിഎല്‍ കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് സമ്മതിച്ചത്. മുംബൈയുടെ ആദ്യ മത്സരം താരത്തിന് നഷ്ടമായിരുന്നു. പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ലങ്കന്‍ ക്യാപ്റ്റന്‍ കളിച്ചു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ മടങ്ങുമെന്ന് മലിംഗ നേരത്തെ മുംബൈ ഇന്ത്യന്‍സ് അധികൃതരെ അറിയിച്ചിരുന്നു.

ഓസ്ട്രേലിയന്‍ താരം ജേസണ്‍ ബെഹ്രന്‍ഡോര്‍ഫാണ് മലിംഗയ്ക്ക് പകരം ടീമിലെത്തുക. പാക്കിസ്ഥാനെതിരെ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ബെഹ്രന്‍ഡോര്‍ഫ് ഐപിഎല്ലിനെത്തുന്നത്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈയ്ക്ക് ഒരു ജയവും രണ്ട് തോല്‍വിയുമാണുള്ളത്.

pathram:
Related Post
Leave a Comment