ധോണിയ്‌ക്കെതിരായ വിമര്‍ശനം അല്ല; സഞ്ജുവിനെ പുകഴ്ത്തിയത് ; കാരണം വെളിപ്പെടുത്തി ഗംഭീര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളിതാരം സഞ്ജു സാംസണെ പുകഴ്ത്തികൊണ്ടുള്ള പ്രസ്താവന ധോണിക്കെതിരായ ഒളിയമ്പാണെന്ന വിമര്‍ശനം തള്ളി ഗൗതം ഗംഭീര്‍. നിലവില്‍ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജുവെന്നും ലോകകപ്പ് ടീമില്‍ നാലാം നമ്പറിലേക്ക് പരിഗണിക്കാമെന്നാണ് ഗംഭീര്‍ പറഞ്ഞത്. തുടര്‍ന്ന് ഗംഭീര്‍ ക്രിക്കറ്റ് ആരാധകരുടെ ട്രോളിന് ഇരയായിരുന്നു.

തുടര്‍ന്നാണ് ഗംഭീര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറയുന്നതിങ്ങനെ… ലോകകപ്പിലെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത് ധോണിക്ക് പകരമായല്ല. ധോണി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നത് ഉറപ്പാണെന്നും, നാലാം നമ്പറിലേക്ക് സഞ്ജുവിനെ പരിഗണിക്കാമെന്നുമാണ് തന്റെ നിലപാടെന്നും ഗംഭീര്‍ ഐപിഎല്‍ കമന്ററിക്കിടെ പറഞ്ഞു.

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരായ മത്സരത്തിനിടെ സഞ്ജു സെഞ്ച്വറി നേടിയപ്പോഴായിരുന്നു ഗംഭീറിന്റെ ആദ്യ പ്രസ്താവന. ഇന്ത്യയില്‍ നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തണമെന്ന പ്രസ്താവനയ്‌ക്കെതിരെ ധോണി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

pathram:
Related Post
Leave a Comment