രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തും; പത്രികാ സമര്‍പ്പണത്തിനെത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും

വയനാട്: രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തില്‍ എത്തു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ വലിയ ആവേശത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. ബൂത്ത് തല കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ടാണ് വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്.
രാഹുല്‍ എത്തുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വയനാട്ടിലെത്തും. പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാനും ഒരുക്കങ്ങള്‍ വിലയിരുത്താനുമായി നാളെ സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസിന്റെ നേതൃയോഗം ചേരുന്നുണ്ട്.
മൂന്നാം തിയതി വൈകീട്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുക. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിയായ ഏപ്രില്‍ നാലിന് പത്രിക സമര്‍പ്പിക്കും.
മൂന്നാം തിയതി കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി ഗസ്റ്റ് ഹൗസിലായിരിക്കും തങ്ങുക. അവിടെവെച്ച് കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലേയും ഉന്നത നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. എഐസിസിയുടെ ചില മുതിര്‍ന്ന നേതാക്കളും രാഹുലിനൊപ്പമുണ്ടാകും.

രാഹുല്‍ കേരളത്തിലെത്തുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ 10 മണിക്ക് കരിപ്പൂരിലെത്തി. തുടര്‍ന്ന് വയനാട്ടിലെത്തി സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. കേരളത്തില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുടനീളം വലിയ സുരക്ഷാ സന്നാഹങ്ങളായിരിക്കും ഒരുക്കുക. ബത്തേരിയിലാകും രാഹുലിന്റെ സുരക്ഷാ സേന ക്യാമ്പ് ചെയ്യുക.
പത്രികാ സമര്‍പ്പണത്തിനെത്തുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് സംസ്ഥാനത്തെ കോണഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. വലിയ ഒരുക്കങ്ങളോടെയാണ് രാഹുലിനെ വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതല നല്‍കിയിരിക്കുന്നത്.

നാലാം തിയതി പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ദില്ലിയിലേക്ക് മടങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. സുരക്ഷാ കാരണങ്ങളാല്‍ രാഹുലിന്റെ മറ്റ് പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ വയനാട് ജില്ലാ കലക്ടറോ ഡിസിസി നേതൃത്വമോ തയ്യാറായിട്ടില്ല. ഏപ്രില്‍ മൂന്നിനും നാലിനും രാഹുല്‍ കേരളത്തിലുണ്ടാകുമെന്ന വിവരം മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്.
രാഹുല്‍ കേരളത്തിലെത്തുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ 10 മണിക്ക് കരിപ്പരിലെത്തി. തുടര്‍ന്ന് വയനാട്ടിലെത്തി സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. കേരളത്തില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുടനീളം വലിയ സുരക്ഷാ സന്നാഹങ്ങളായിരിക്കും ഒരുക്കുക. ബത്തേരിയിലാകും രാഹുലിന്റെ സുരക്ഷാ സേന ക്യാമ്പ് ചെയ്യുക.
അതേസമയം ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഇടതിനൊപ്പം സഹകരിക്കുന്ന കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചതിന് ശേഷം മാത്രം പ്രചാരണ പരിപാടികളില്‍ പങ്കെടുത്താല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. വയനാട്ടിലെ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസിനോട് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഇടതിനൊപ്പമുള്ള സഖ്യം അവസാനിപ്പിച്ചില്ലെങ്കില്‍ കോട്ടയത്ത് പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

pathram:
Related Post
Leave a Comment