വേനല്‍മഴ ഈ മാസം പകുതിയോടെ ലഭിച്ചേക്കും

കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോണ്‍ തന്‍മാത്രകളുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതലായി പതിക്കുന്നതാണ് വെയിലിനെ ഇത്ര അപകടകരമാക്കുന്നത്.അതൊടൊപ്പം പ്രളയവും നിലവിലെ കൊടുംചൂടും തമ്മില്‍ ബന്ധമുണ്ടോ എന്നറിയാന്‍ ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ടെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഏപ്രില്‍ പകുതിയോടെ വേനല്‍ മഴ കിട്ടുമെന്നാണ് നിലവിലെ പ്രതീക്ഷ.മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് അങ്ങിങ്ങായി മഴ എത്തും.എങ്കിലും നിലവിലെ ചൂട് മാറണമെങ്കില്‍ ഏപ്രില്‍ പകുതി വരെ കാത്തേ പറ്റു. കൊടുംചൂടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. സൂര്യാഘാത മുന്നറിയിപ്പ് നാളെ വരെ തുടരും. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഇന്ന് മലപ്പുറത്ത് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കുള്‍പ്പെടെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യാതപ- സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാവിലെ 11 മുതല്‍ 3 മണിവരെ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular