ചെന്നൈയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ബോളിങ്ങില്‍ മികച്ച തുടക്കം. മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഫീല്‍ഡിങ് തെരഞ്ഞടുത്ത രാജസ്ഥാന്‍ ചെന്നൈയെ വിറപ്പിച്ചുകൊണ്ട് തുടക്കത്തില്‍തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവര്‍ കഴിഞ്ഞപ്പോഴേക്കും ചെന്നൈയുടെ ഒരു വിക്കറ്റ് നഷ്ടമായി. അമ്പട്ടി റായിഡു (1) ആണ് ആദ്യം പുറത്തായത്. പിന്നാലെ വാട്‌സണ്‍ (13), കേദാര്‍ ജാദവ് (8) എന്നിവരും പുറത്തായി. പിന്നീട് റെയ്‌നയും ധോണിയും ചേര്‍ന്ന് പിടിച്ചുനിന്നെങ്കിലും 36 റണ്‍സെടുത്ത റെയ്‌ന ബൗള്‍ഡായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍, 16 ഓവറില്‍ നാല് വിക്കറ്റിന് 108 എന്ന നിലയിലാണ് ചെന്നൈ.

അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്‍ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. എം.എസ് ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ചെന്നൈ ആവട്ടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചിരുന്നു. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. ചെന്നൈയില്‍ ഹര്‍ഭജന്‍ സിങ്ങിന് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി.

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്‌സ്, രാഹുല്‍ ത്രിപാഠി, കെ. ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഠ്, ശ്രേയാസ് ഗോപാല്‍, ധവാല്‍ കുല്‍കര്‍ണി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, എം.എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഇമ്രാന്‍ താഹിര്‍.

pathram:
Related Post
Leave a Comment