ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈയ്‌ക്കെതിരേ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുത്തു

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങിയത്. വരുണ്‍ ആരോണിന് പകരം മുരുഗന്‍ അശ്വിന്‍ പഞ്ചാബിന്റെ അന്തിമ ഇലവനിലെത്തി.

ബംഗലൂരുവിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് മുംബൈ ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷന് അവസരം നല്‍കുമെന്ന് കരുതിയെങ്കിലും മുംബൈ സൂര്യകുമാര്‍ യാദവിനെ തന്നെ നിലനിര്‍ത്തി.

ഐപിഎല്ലില്‍ രാജസ്ഥാനെതിരായ ആദ്യ മത്സരം വിവാദങ്ങളുടെ അകമ്പടിയോടെ ജയിച്ച പഞ്ചാബ് രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റിരുന്നു. മുംബൈ ആകട്ടെ ഡല്‍ഹിയോട് ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ബംഗലൂരുവിനെതിരെ ജയിച്ചു.

pathram:
Related Post
Leave a Comment