ചേതേശ്വര്‍ പുജാരയെ ഐപിഎല്ലില്‍ കളിപ്പിക്കണമെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ അനില്‍ കുംബ്ലെ. പുജാരയ്ക്ക് ഐപിഎല്ലില്‍ കളിക്കാനുള്ള എല്ലാ മികവുമുണ്ടെന്നും കുംബ്ലെ പറഞ്ഞു.
ടെസ്റ്റ് ടീമിലെ അംഗമാണെന്നതിനാല്‍ പുജാരയെ മാറ്റിനിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. അവസാന നിമിഷമെങ്കിലും ഇശാന്ത് ശര്‍മ്മയ്ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം കിട്ടിയത് ഉചിതമായി. ഋഷഭ് പന്തിന്റെയും പൃഥ്വി ഷായുടെയും പ്രകടനം സന്തോഷകരമാണെന്നും കുംബ്ലെ പറഞ്ഞു.
ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍ എന്നറിയപ്പെടുന്ന പൂജാര 68 ടെസ്റ്റില്‍ 5426 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ അത്ര നല്ല റെക്കോര്‍ഡല്ല പൂജാരയ്ക്കുളളത്. 30 ഐപിഎല്‍ മത്സരങ്ങളില്‍ 390 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. എന്നാല്‍ അടുത്തിടെ സയിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ 61 പന്തില്‍ വെടിക്കെട്ട് ശതകവുമായി പൂജാര കയ്യടി വാങ്ങിയിരുന്നു.
Leave a Comment