ടോസ് നേടിയ മുംബൈ ഡല്‍ഹിയെ ബാറ്റിങ്ങിനയച്ചു

ഐപിഎല്ലില്‍ രണ്ടാം ദിനത്തിലെ രണ്ടാം മത്സരത്തില്‍ ഡെല്‍ഹി കാപിറ്റല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തെരഞ്ഞെടുത്തു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 16 ഓവറില്‍ 4 വിക്കറ്റിന് 149 റണ്‍സ് എന്ന നിലയിലാണ് ഡല്‍ഹി.

യുവരാജ് സിങ്ങും ക്വിന്റണ്‍ ഡി കോക്കും മുംബൈ നിരയില്‍ ഇടം നേടി. ഇതോടെ എവിന്‍ ലൂയിസ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ പുറത്തിരിക്കും. ഡല്‍ഹിക്ക് വേണ്ടി ജമ്മു & കാശ്മീര്‍ മീഡിയം പേസര്‍ റാസിക് സലാം ഐപിഎല്ലില്‍ അരങ്ങേറും.

മുംബൈ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, യുവ്രാജ് സിങ്, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ബെന്‍ കട്ടിങ്, മിച്ചല്‍ മക്ക്ലെനാഘന്‍, റാസിക് സലാം, ജസ്പ്രീത് ബുംറ.

ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയാസ് അയ്യര്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കോള്‍ ഇന്‍ഗ്രാം, കീമോ പോള്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ തെവാട്ടിയ, കഗീസോ റബാദ, ട്രന്റ് ബോള്‍ട്ട്, ഇശാന്ത് ശര്‍മ.

pathram:
Related Post
Leave a Comment