ചെന്നൈക്ക് തിരിച്ചടി; സൂപ്പര്‍താരം പുറത്ത്

ചെന്നൈ: ഐപിഎല്‍ 12-ാം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ലുങ്കി എങ്കിടി പരിക്കേറ്റ് സീസണിന് മുന്‍പ് പുറത്തായി. ശ്രീലങ്കയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏകദിന പരമ്പരയിലാണ് എങ്കിടിക്ക് പരിക്കേറ്റത്.

ന്യൂലാന്‍ഡ്സില്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ എങ്കിടി പാതിവഴിയില്‍ ബൗളിംഗ് നിര്‍ത്തിയിരുന്നു. മത്സരശേഷം സ്‌കാനിംഗില്‍ പരിക്ക് വ്യക്തമാകുകയായിരുന്നു. നാല് ആഴ്ചത്തെ വിശ്രമമാണ് എങ്കിടിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ വ്യക്തമാക്കി.

കഴിഞ്ഞ സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്സിലാണ് ലുങ്കി എങ്കിടി കളിച്ചത്. മാര്‍ച്ച് 23ന് എം എ ചിദംമ്പരം സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.

pathram:
Related Post
Leave a Comment