കോടിയേരി നൂറ് നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നൂറ് നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. യുഡിഎഫിനെ സഹായിക്കാന്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാനമത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലാണ് മത്സരം. സിപിഎമ്മിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി പ്രയോജനം ചെയ്യുന്നത് ബിജെപിക്കാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വയനാട്, വടകര സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ ഗാന്ധി പ്രചാരണത്തിലായതിനാലാണ് യോഗം ചേര്‍ന്ന് അംഗീകരിക്കാന്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment