ചുവപ്പിനെ മഞ്ഞയില്‍ കുളിപ്പിക്കുമെന്ന് മുന്നറിയിപ്പ്; ഐപിഎല്‍ തുടങ്ങും മുന്‍പേ യുദ്ധം തുടങ്ങി ബംഗളൂരുവും ചെന്നൈയും

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി. ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ആദ്യ മത്സരം തന്നെ പൊടിപൊടിക്കുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ നേൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും ലീഗിലെ കരുത്തരായ നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.

എന്നാല്‍ മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് തന്നെ ഓണ്‍ലൈന്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണിപ്പോള്‍. ഐപിഎല്ലിന്റെ തന്നെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ സൗത്ത് ഇന്ത്യന്‍ ഡര്‍ബിയുമായി ബന്ധപ്പെട്ട ഒരു പ്രെമോ പുറത്തിറക്കി. ഇരു ടീമുകളുടെയും ജെഴ്‌സി കളറുകള്‍ തമ്മില്‍ പോരടിക്കുന്നതാണ് വീഡിയോയുടെ തീം. ചെന്നൈയുടെ നിറമായ മഞ്ഞയും ബാംഗ്ലൂരിന്റെ നിറമായ ചുവപ്പും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

എന്നാല്‍ ഇതിന് മറുപടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കിയ മറുപടി ഏറെ ശ്രദ്ധ നേടുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ പടയപ്പ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ചെന്നൈ മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ് സാരിയുടെ മേല്‍ രജിനികാന്ത് മഞ്ഞള്‍വെള്ളം ഒഴിക്കുന്നതാണ് രംഗം. ചുവപ്പിനെ (ബാംഗ്ലൂരിനെ) പൂര്‍ണ്ണമായും തുടച്ച് നീക്കുമെന്നാണ് ചെന്നൈയുടെ വെല്ലുവിളി. എന്നാല്‍ ബാംഗ്ലൂര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

pathram:
Related Post
Leave a Comment