ധോണിയെ ഒഴിവാക്കി; ഋഷഭ് പന്ത് ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയ്ക്ക് വിശ്രമം. ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത് . ആദ്യ മൂന്ന് മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന യുവതാരം റിഷബ് പന്ത് ധോണിയ്ക്ക് പകരക്കാരനായി അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കും. മാര്‍ച്ച് പത്തിന് മൊഹാലിയിലും മാര്‍ച്ച് 13 ന് ഡല്‍ഹിയുമാണ് പരമ്പരയിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ നടക്കുക . മൂന്നാം മത്സരത്തിനിടെ പരിക്ക് പറ്റിയ ഫാസ്റ്റ് ബൗളര്‍ മൊഹമ്മദ് ഷാമിയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. മത്സരശേഷം അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂചന നല്‍കിയിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്താകാതെ 59 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണി രണ്ടാം മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്തായിരുന്നു മൂന്നാം മത്സരത്തിലാകട്ടെ 26 റണ്‍സ് നേടാനെ ധോണിയ്ക്ക് സാധിച്ചുള്ളൂ. മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപെട്ടത്. വിജയത്തോടെ പരമ്പരയില്‍ ഓസ്‌ട്രേലിയ പ്രതീക്ഷ നിലനിര്‍ത്തി. ഇനിയുള്ള രണ്ട് മത്സരങ്ങളിലൊന്നില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

pathram:
Related Post
Leave a Comment