കേന്ദ്ര മാനവവിഭവവികസനശേഷി വകുപ്പും AICTE യും സംയുകതമായി നടത്തുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ 3rd എഡിഷൻ ഗ്രാൻഡ് ഫിനാലെ ഇത്തവണ കേരളത്തിൽ പെരുമ്പാവൂർ ജയ് ഭാരത് എഞ്ചിനീയറിംഗ് കോളേജിൽ വെച്ചും നടന്നു. ഇന്ത്യയൊട്ടാകെയുള്ള 48 തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ ഒന്നായിരുന്നു ജയ് ഭാരത് എഞ്ചിനീയറിംഗ് കോളേജ്.
ആകെ 1100 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ ഹാക്കത്തോണിൽ 270 വിദ്യാർത്ഥികളാണ് ജയ് ഭാരത് കോളേജിലെ നോഡൽ സെന്ററിൽ പങ്കെടുത്തത്. തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോണിൽ ബഹു: പ്രധാനമന്ത്രി, ശ്രീ. നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി വീഡിയോ കോൺഫെറെൻസിലൂടെ ചർച്ചനടത്തി.
വിദ്യാർത്ഥികളും സർക്കാർ ഏജൻസികളും പ്രൊഫഷണലുകളും ദേശീയ തലത്തിൽ തുല്യരായി പങ്കെടുക്കുന്ന ഏക ഓപ്പൺ ഇന്നോവേഷൻ പരിപാടിയാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ എന്ന് അദ്ദേഹം ജയ് ഭാരത് കോളേജിലെ നോഡൽ സെന്ററുകളിലെ മത്സരാർത്ഥികളോട് പറഞ്ഞു. ഇവർക്കെല്ലാം ഒരുമിച്ചുചേർന്നു പ്രവർത്തിക്കുന്നതിനുള്ള ഒരു വലിയ പ്ലാറ്റഫോം ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ തുറന്നുവെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനുമുമ്പുള്ള എഡിഷനുകളിൽ സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതായിരുന്നു വിദ്യാർത്ഥികൾക്കുമുന്നിലുണ്ടായിരുന്ന ടാസ്ക്. എന്നാൽ ഇത്തവണ, പ്രമുഖ വ്യവസായങ്ങളുടെയും കമ്പനികളുടെയും പ്രശ്നങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് സോഫ്റ്റ്വെയർ എഡിഷൻ കൊണ്ടുവന്നിട്ടുള്ളത്. നമ്മുടെ രാജ്യത്തിൻറെ തന്നെ ഉന്നമനത്തിനുവേണ്ടി ഏറ്റവും താഴെത്തട്ടിലുള്ളവർ മുതൽ കോർപ്പറേറ്റ് വരെയുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ഈ വർഷത്തെ ഹാക്കത്തോൺ കൊണ്ടുവന്നിട്ടുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വാർത്ത അതീവപ്രാധാന്യത്തോടെ ദേശീയ ശ്രദ്ധ ലഭിക്കുംവിധം പ്രസിദ്ധീകരിക്കണമെന്നു അഭ്യർത്ഥിക്കുന്നു.