പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തി

ഇസ്‌ലാമാബാദ്: എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ (പിഒകെ) നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ് നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമറാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഷഹാസ് പറത്തിയ പാക്ക് എഫ് 16 വിമാനം തകര്‍ന്ന വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഖാലിദ് ഉമര്‍ ആയിരുന്നു. ഷഹാസിന്റെ ബന്ധുക്കളാണ് മരണവിവരം ഉമറിനെ അറിയിച്ചതെന്നാണ് സൂചന.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയാണ് പാക് പൈലറ്റ് ഷഹാസ് ഉദ് ദിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. അഭിനന്ദന്‍ തകര്‍ത്ത എഫ് 16 ല്‍ നിന്നു രക്ഷപ്പെട്ട ഷഹാസ്, പാക്ക് അധീന കശ്മിരിെല ലാം വാലിയാണ് പാരച്ചൂട്ടില്‍ ഇറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റ് എന്നു തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. പാക്ക് സൈനികനാണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular