തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മുക്തി മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ലാസ്റ്റ് ചാന്‍സ്, ദി ലോക്ക് എന്നീ ഷോര്‍ട് ഫിലിമുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാരം ദൈവത്തിന്റെ കൈകള്‍ എന്ന ഷോര്‍ട്ട് ഫിലിമിന് ലഭിച്ചു. പ്രശസ്ത സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഡോ. ബിജു, സംസ്ഥാന പുരസ്കാര ജേതാവും അഭിനേതാവുമായ മനോജ് കാന, ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഷര്‍മദ് ഖാന് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് 18ന് പുരസ്കാരം കൈമാറും.
ആയുഷ് കോണ്‍ക്ലേവ്: ‘മുക്തി’ മികച്ച ഷോര്‍ട്ട് ഫിലിം
Similar Articles
കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക്...
“ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള, വിജയ് ഹസാരെയിൽ ഉയർന്ന സ്കോർ 212* നേടിയിട്ടുള്ള ഒരു ബാറ്റ്സ്മാന്റെ കരിയർ ക്രിക്കറ്റ് മേധാവികളുടെ ഈഗോയാൽ നശിക്കുന്നു”- ശശി തരൂർ
കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ...