ലോകകപ്പ് നിലനിര്‍ത്താന്‍ പഴയ നായകന്റെ സഹായം തേടി

മെല്‍ബണ്‍: ലോകകപ്പ് നിലനിര്‍ത്താന്‍ പഴയ നായകന്റെ സഹായം തേടി നിലവിലെ ചാമ്പ്യന്മാരായ ഓസീസ്. ഓസ്‌ട്രേലിയക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് റിക്കി പോണ്ടിങ്. ഇതടക്കം മൂന്ന് തവണ ലോകകപ്പ് നേടിയ ഓസീസ് ടീമുകളില്‍ അംഗമായിരുന്നു പോണ്ടിങ്. ഇത്തവണ ലോകകപ്പ് നിലനിര്‍ത്താന്‍ പഴയ നായകന്റെ
പോണ്ടിങ്ങിനെ 2019ലെ ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ സഹപരിശീലകനായി നിയമിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ജസ്റ്റിന്‍ ലാംഗറാണ് ഓസീസ് ടീമിന്റെ പരിശീലകന്‍.
നേരത്തെ 2017ലും 2018ലും ഓസ്‌ട്രേലിയയുടെ ട്വെന്റി 20 ടീമിന്റെയും സഹപരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് 44കാരനായ പോണ്ടിങ്. 2012ല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തോടെയാണ് പോണ്ടിങ് ഏകദിന അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം ചൂടിയത്.
ഫാസ്റ്റ് ബൗളിങ് പരിശീലകന്‍ ഡേവിഡ് സാക്കര്‍ രാജിവച്ചതിന് തൊട്ടുപിറകെയാണ് ടീം മാനേജ്‌മെന്റ് റിക്കി പോണ്ടിങ്ങിന്റെ സേവനം തേടിയത്. ലോകകപ്പിനുശേഷം നടക്കുന്ന ആഷസ് പരമ്പരയിലും പോണ്ടിങ് ടീമിനൊപ്പമുണ്ടാകും. ബാറ്റിങ് കോച്ച് ഗ്രേം ഹിക്‌സിനെ സഹായിക്കുകയാവും 168 ടെസ്റ്റും 375 ഏകദിനങ്ങളും കളിച്ച പോണ്ടിങ്ങിന്റെ ചുമതല. ടെസ്റ്റില്‍ 41 സെഞ്ചുറികള്‍ അടക്കം 13378 ഉം ഏകദിനത്തില്‍ 30 സെഞ്ചുറികള്‍ അടക്കം 13704 റണ്‍സും നേടിയിട്ടുണ്ട് പോണ്ടിങ്.
ടെസ്റ്റില്‍ 2004 മുതല്‍ 2001 വരെയും ഏകദിനത്തില്‍ 2002 മുതല്‍ 2011 വരെയുമാണ് പോണ്ടിങ് ഓസ്‌ട്രേലിയയെ നയിച്ചത്. 2003ലും 2007ലുമാണ് പോണ്ടിങ്ങിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയ ലോകകപ്പ് നേടിയത്.

Similar Articles

Comments

Advertismentspot_img

Most Popular