കേരള പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയാവും ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയുള്ളതാവും ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക്.കേരള പുനര്‍നിര്‍മ്മാണത്തിനായി വളരെ പ്രധാനപ്പെട്ട പദ്ധതികള്‍ പ്രഖ്യാപിക്കും. ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്നത് മാത്രമല്ല പുനര്‍നിര്‍മ്മാണം. അത് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമേ സാധ്യമാവൂവെന്നും, അത് നടന്നു കൊണ്ടിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
‘പ്രളയത്തിലെ കൂട്ടായ്മയും കാര്യക്ഷമതയും പല പദ്ധതികളിലും സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പുതിയ പരിസ്ഥിതി അവബോധം വേണം. അതിവേഗത്തില്‍ മുന്നോട്ടു പോവാന്‍ ആധുനികവത്കരണം വേണം. അതിനായി നൂതന സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിക്കും. പ്രളയത്തില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയത് കൂട്ടായ്മയും കാര്യക്ഷമതയുമാണ്. എല്ലാ പദ്ധതികളും ജനപങ്കാളിത്തം ആവശ്യപ്പെടുന്നവയാണ്.’
ബജറ്റുകളില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന ബജറ്റാണ് ഈ വര്‍ഷത്തേതെന്നും അത്ര വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
‘ബജറ്റ് ജനപ്രിയം മാത്രമല്ല, ദീര്‍ഘകാലത്തില്‍ കേരളത്തെ മുന്നോട്ടു കൊണ്ടു പോവാനുള്ള പദ്ധതികള്‍ അതിലുണ്ടാവും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. മൂന്ന് വര്‍ഷമായും അതിനെ മറികടക്കാനായിട്ടില്ല. വരുമാനം വര്‍ധിപ്പിച്ചു കൊണ്ടു മുന്നേറുമെന്നും ധനമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7