മുന്‍ ക്ന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനനം. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു.
14ാം ലോക്‌സഭയില്‍ അംഗമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് എന്‍.ഡി.എ. സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. 15-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.
70 കളിലെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ അമരക്കാരില്‍ പ്രധാനിയായിരുന്നു ജോര്‍ജ് ഫര്‍ണാണ്ടസ്. കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധം, കമ്മ്യൂണിക്കേഷന്‍സ്, വ്യവസായം, റെയില്‍വെ തുടങ്ങിയ പ്രധാന വകുപ്പുകള്‍ വഹിച്ചിരുന്നു. 1967 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ കോണ്‍ഗ്രസിന്റെ തലവനായ എസ്.കെ പാട്ടീലിനെ അട്ടിമറിച്ച് ജയന്റ് കില്ലറായിട്ടാണ് ജോര്‍ജ് ഫര്‍ണാണ്ടസ് വരവറിയിച്ചത്.
വി.പി സിങ് മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയായിരിക്കെയാണ് കൊങ്കണ്‍ റെയില്‍വെ എന്ന ചരിത്രപദ്ധതിക്ക് അദ്ദേഹം തുടക്കം കുറിച്ചത്. ജനതാപാര്‍ട്ടിയുടെ പിളര്‍പ്പോടെയാണ് അദ്ദേഹം വീഴ്ച തുടങ്ങുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7