തന്നെ വിമര്‍ശിച്ചവര്‍ക്കെതിരേ വ്യക്തമായ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ ‘ശതം സമര്‍പ്പയാമി’ ചലഞ്ചില്‍ ഒരു ലക്ഷം രൂപ കൂടി നല്‍കി നടന്‍ സന്തോഷ് പണ്ഡിറ്റ്. 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ചില്‍ നേരത്തെ 51,000 രൂപ പണ്ഡിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ തന്റെ പണം തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുമെന്നും 1 ലക്ഷം കൂടി കൊടുക്കുന്നു എന്നും പണ്ഡിറ്റ് പറഞ്ഞു. 51000 കൊടുത്തതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണിതെന്ന് നടന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.അഞ്ച് ലക്ഷം കൊടുക്കണമെന്നുണ്ടായിരുന്നു. കാശുണ്ടായിരുന്നില്ല അതുകൊണ്ടാണ് 51000 കൊടുത്തത്. നേരത്തെ 51000 രൂപ കൊടുത്തതിന് തന്നെ ഒരുപാടുപേര്‍ വിമര്‍ശിച്ചു. എന്നാല്‍ വിമര്‍ശകര്‍ക്കായി ഞാന്‍ 1 ലക്ഷം കൂടി കൊടുക്കുന്നു.
ചിലര്‍ ചോദിക്കുന്നത് ഹര്‍ത്താല്‍ നടത്തിയവര്‍ക്കാണോ നിങ്ങള്‍ പൈസ കൊടുക്കുന്നതെന്നാണ്. ഈ ചോദിക്കുന്നവര്‍ മുന്‍പ് ഹര്‍ത്താലില്‍ കട കുത്തി തുറന്ന് സാധനങ്ങള്‍ അടിച്ചു മാറ്റിയവരാണ് .പിന്നെ ഞാന്‍ ഇത് ഫെയ്‌സ്ബുക്കില്‍ ഇടുന്നത് ചില കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണ്. കാരണം കൂടുതല്‍ ജനപിന്തുണ വേണ്ട കാര്യങ്ങള്‍ ആയതുകൊണ്ടാണ് അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പ്രളയ കാലത്ത് കേരളത്തിലും ചെന്നൈയിലും ഞാന്‍ എന്നാലാവും വിധത്തില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ മുന്‍പും ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ വിമര്‍ശിച്ചതുകൊണ്ട് ഇനി ആര്‍ക്കും പൈസ കൊടുക്കില്ലെന്ന് കരുതിയെങ്കില്‍ തെറ്റി. തന്റെ പൈസ ഞാന്‍ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും. അത് എന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് പണ്ഡിറ്റ് പറഞ്ഞു.