കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടന്ന സെമിപോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയോട് ഇന്നിങ്‌സിനും 11 റണ്‍സിനും കേരളം തോറ്റു. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറിലായിരുന്നു തോല്‍വിയെങ്കില്‍ ഇക്കുറിയത് സെമിയിലായി എന്നു മാത്രം. തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.
തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരളത്തിന്റെ കുതിപ്പ് വിദര്‍ഭയ്ക്ക് മുന്നില്‍ അവസാനിക്കുന്നത്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ തോറ്റ കേരളം ഇത്തവണ സെമിയില്‍ പരാജയപ്പെട്ടുവെന്ന വ്യത്യാസം മാത്രം. തോറ്റെങ്കിലും ചരിത്രത്തിലാദ്യമായി സെമി കളിച്ചുവെന്ന നേട്ടവുമായി കേരളത്തിന് കൃഷ്ണഗിരിയില്‍ നിന്ന് മടങ്ങാം.
102 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ കളി തുടങ്ങിയ കേരളം ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 59 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കേരളം ശേഷിക്കുന്ന ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. അരുണ്‍ കാര്‍ത്തിക് (32), ജലജ് സക്‌സേന (7), വിഷ്ണു വിനോദ് (15), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (0), മുഹമ്മദ് അസറുദ്ദീന്‍ (1), വിനൂപ് (5), രാഹുല്‍ പി (0), ബേസില്‍ തമ്പി (2), സിജോമോന്‍ ജോസഫ് (17), നിധീഷ് എം.ഡി (3) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.
അരുണ്‍ കാര്‍ത്തിക്ക്, വിഷ്ണു വിനോദ്, സിജോമോന്‍ ജോസഫ് എന്നിവരൊഴികെ ആര്‍ക്കും രണ്ടക്കം കാണാനായില്ല. അഞ്ച് വിക്കറ്റെടുത്ത ഉമേഷ് യാദവും നാല് വിക്കറ്റെടുത്ത താക്കൂറുമാണ് കേരളത്തിന്റെ കഥ കഴിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റെടുത്തിരുന്ന ഉമേഷ് രണ്ടിന്നിങ്‌സിലുമായി 12 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി.
നേരത്തെ ഒന്നാമിന്നിങ്‌സില്‍ വിദര്‍ഭ 208 റണ്‍സ് നേടി 102 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയിരുന്നു. മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന വിദര്‍ഭയെ പേസര്‍ സന്ദീപ് വാര്യരുടെ ബൗളിങ്ങാണ് ഒതുക്കാന്‍ സഹായിച്ചത്. സന്ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം വീണ അഞ്ചു വിക്കറ്റുകളില്‍ മൂന്നും സന്ദീപ് വാര്യര്‍ സ്വന്തമാക്കി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച വിദര്‍ഭയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ക്ഷണത്തില്‍ തന്നെ നിലംപൊത്തുന്നതാണ കൃഷ്ണഗിരിയില്‍ കണ്ടത്.
ഗണേഷ് സതീഷ് (0), വാഡ്കര്‍ (0), സര്‍വാതെ (6) കാലെ (12), താക്കുര്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 17 റണ്‍സെടുത്ത ഉമേഷ് യാദവ് പുറത്താകാതെ നിന്നു. 16.4 ഓവര്‍ എറിഞ്ഞ സന്ദീപ് വാര്യര്‍ 57 റണ്‍സിനാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 17 ഓവര്‍ എറിഞ്ഞ ബേസില്‍ തമ്പി മൂന്നും 13 ഓവര്‍ എറിഞ്ഞ എം.ഡി. നിതേഷ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ താരം ഉമേഷ് യാദവിനു മുന്നില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ ബാറ്റിങ് നിര 106 റണ്‍സിന് കൂടാരം കയറിയിരുന്നു. ഉമേഷ് ഏഴു വിക്കറ്റ് വീഴ്ത്തി. ഒന്ന് പൊരുതാന്‍പോലുമാകാതെയാണ് കേരളം കീഴടങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് സെമിയിലും ആ മികവ് ആവര്‍ത്തിക്കുകയായിരുന്നു.
12 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ഉമേഷ് യാദവ് ഏഴു വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), സിജോമോന്‍ ജോസഫ് (0), വിനൂപ് മനോഹരന്‍ (0), അരുണ്‍ കാര്‍ത്തിക്ക് (4), ജലജ് സക്‌സേന (7), ബേസില്‍ തമ്പി (10), സന്ദീപ് വാര്യര്‍ (0) എന്നിവരെയാണ് ഉമേഷ് പുറത്താക്കിയത്. കേരള നിരയില്‍ എട്ടുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. ശേഷിച്ച മൂന്നു വിക്കറ്റ് ഗുര്‍ബാനി സ്വന്തമാക്കി.